തൊടുപുഴ: മധ്യവയസ്കനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. രാവിലെ ഏഴരയോടെ കോടിക്കുളം പാറത്തട്ടയിലെ റബർ തോട്ടത്തിൽ വെച്ച് ടാപ്പിംഗ് തൊഴിലാളിയായ കാളിയാർ കോടന്തറയിൽ സദാനന്ദൻ ആണ് ജോലിക്കിടെ കഴുത്തിന് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി ആൻസൺ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. അയൽക്കാരനായ ആൻസൺ താമസ സഥലത്ത് സുഹൃത്തുക്കളെയും കൊണ്ടുവന്ന് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനെതിരെ പരാതിപ്പെട്ടതിൻറെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Also read : കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 45കാരിയായ സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത മകന് അറസ്റ്റില്‍
കാളിയാറ്റിൽ നിന്ന് ബൈക്കിലെത്തിയ ആൻസൺ സദാനന്ദന്റെ കഴുത്തിന് വെട്ടിയ ശേഷം ഓടിപ്പോവുകയായിരുന്നെന്നാണ് പരിസരവാസികൾ നൽകുന്ന വിവരം. ശേഷം ആരോ വിവരമറിയിച്ചതിനെ തുടർന്നെത്തിയ കരിമണ്ണൂർ പോലീസ് മുതലകോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അരിവാളിനു വെട്ടിയതെന്നാണ് സൂചനയെങ്കിലും ആയുധം കണ്ടെടുക്കാനായില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും ശാസ്ത്രീയാന്വേഷണ വിഭാഗവും സ്ഥലത്ത് തെളിവെടുപ്പു നടത്തി. പോസ്റ്റുമാർട്ടത്തിനായി സദാനന്ദന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്കയച്ചു. പിതാവിനോടൊപ്പമാണ് ആൻസൺ പോലീസിൽ കീഴടങ്ങിയത്.
Post Your Comments