ബംഗളൂരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 102 തദ്ദേശ സാഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലം പുറത്തു വന്നപ്പോള്‍ 2267 സിറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. 788 സീറ്റ് നേടി ബിജെപിയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ജനതാദള്‍ എസ് 307 സീറ്റുകളിലാണ് ഇതുവരെ വിജയിച്ചത്.
അതേസമയം, കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസിന് മുന്നേറ്റം കൂടുതല്‍. കഴിഞ്ഞ 31നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളുടെയും ശക്തിപ്രകടനം വിലയിരുത്തുന്നത് ഈ തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും.
ALSO READ:ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം തന്നെ: നയം വ്യക്തമാക്കി നിതീഷ് കുമാർ
മൈസൂരു, ശിവമോഗ്, തുമുക്കുര് എന്നീ ജില്ലകളില്‍ ഈ വര്‍ഷം അവസാനമായിരിക്കും ഇലക്ഷന് നടക്കുക. ഈ ജില്ലകളിലെ സംരക്ഷണത്തെ വാര്‍ഡുകളെ ചൊല്ലിയുള്ള ഹര്‍ജി കര്‍ണാടക ഹൈ കോടതിയുടെ പരിഗണനയിലാണ്.
Post Your Comments