ബാങ്കോക്ക്•ടൂറിസത്തിന് പേരുകേട്ട തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം അടുത്ത പത്തു വര്‍ഷം കൊണ്ട് വെള്ളത്തിനടിയിലാകുമെന്ന് റിപ്പോര്‍ട്ട്.
കാലാവസ്ഥാ വ്യതിയാനവും, തത്ഫലമായി ഉണ്ടാകുന്ന കനത്ത പേമാരിയുമാകും നഗരത്തെ മുക്കുക. 2030 ഓടെ ബാങ്കോങ്ക് നഗരം കടലില്‍ മുങ്ങുമെന്നാണ് ലോകബാങ്കിന്റെ റിപ്പോട്ട്.
താപനില ഉയരുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനവും, അതി ശക്തമായ കൊടുങ്കാറ്റും, കനത്ത പേമാരിയും, കടുത്ത വരള്‍ച്ചയും പ്രളയവും സ്ഥിതിഗതികള്‍ വഷളാക്കുകയാണ്. പോളണ്ടില്‍ ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ പ്രാഥമിക യോഗം ബാങ്കോക്കില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
Post Your Comments