പ്രണയം നിരസിച്ചതിന് യുവാവ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് മഹാരാഷ്ട്രയിലെ എഞ്ചിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അരവിന്ദ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നികിതയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നത്.
അരവിന്ദിന് പെണ്‍കുട്ടിയോട് കടുത്ത പ്രണയമായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. പെണ്‍കുട്ടി നിരസിച്ചതോടെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. പെണ്‍കുട്ടിയെ അയല്‍വാസികളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് മരണം സംഭവിച്ചു.
Also Read : സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
നാട്ടുകാര്‍ യുവാവിനെ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കി പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടി തന്നെ അവഗണിച്ചതില്‍ മനംനൊന്താണ് കൊലപാതകം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവതത്ില്‍ പോലീസെ കേസെടുത്തു.
Post Your Comments