ഇന്ത്യാന: രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത മടങ്ങുകയായിരുന്ന നാല് ഹൈ സ്ക്കൂള് പെണ്‍ക്കുട്ടികള്‍ക്ക് റോഡില്‍ ദാരുണാന്ത്യം. ഇന്ത്യാന സ്വദേശികളായ പെണ്‍ക്കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. വഴിയില്‍ ബ്രേക്ക് ഡൗണായ ഒരാളുടെ കാര്‍ തള്ളി കൊടുക്കുന്നതിനിടയില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. മൂന്ന് പേര് സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇവരുടെ കൂട്ടത്തിലുണ്ടായ മറ്റ് നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവ്ലേ ലോ(14), ജെന്ന എ ഹെല്‍ട്ടണ്‍(14), ബ്രിട്ട്നി വാട്ട്സണ്(15), മാര്ട്ടിന് മാര്‍ട്ടിനേസ്(16) എ്ന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിനുശേഷം ലോയുടെ അമ്മ വളരെ വികാരഭരിതമായ കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മകളും കൂട്ടുകാരും മരിച്ചെന്നും അവരുടെ ആത്മാക്കള്‍ക്കു വേണ്ടി പ്രാത്ഥിക്കണം എന്നാണ് അവര്‍ പറഞ്ഞത്.
ALSO READ:ദുബായില്‍ കാണാതായ യുവാവ് അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു
എലിസബത്ത് വാട്ട്സണ് എന്ന 2ക്കാരിയുടെ കാറാണ് ഇവര്‍ തള്ളി കൊണ്ട് പോയിരുന്ന കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ 200 മീറ്റര്‍ അകലത്തില്‍ ഇവരേയും കൊണ്ട് തെറിച്ചു പോയി. വളരെ ദാരുണമായ അപകടമാണ് നടന്നതെന്ന് അധികാരികള്‍ പറഞ്ഞു. ഇവരുടെ വിയോഗമറിഞ്ഞ സുഹൃത്തുക്കള്‍ വളരെ സങ്കടത്തിലാണെന്ന് ബ്രൗണ്‍ സ്റ്റോണ്‍ സെന്‍ട്രല്‍ ഹൈ സ്ക്കൂള് പ്രിന്‍സിപ്പാള്‍ ജോ ഷ്രിഫ് പറഞ്ഞു. അടുത്ത ദിവസം എങ്ങനെ സ്ക്കൂളില്‍ പോകണമെന്ന്് അറിയില്ലെന്നും അവര്‍ പറഞ്ഞു.
Post Your Comments