ചെങ്ങനാശ്ശേരി: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മടങ്ങുന്ന കുട്ടനാട്ടുക്കാര്‍ക്ക് എല്‍ഇഡി ലൈറ്റ് സമ്മാനിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു വ്യത്യസ്ത ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികള്‍ തിരികെപ്പോകുമ്പോള്‍ വീടുകളില്‍ വൈദ്യുതി ഉണ്ടാവാന്‍ സാധ്യതയില്ല. ഇതറിഞ്ഞ കുട്ടികള്‍ അതിനൊരു പ്രതിവിധി എന്നോണമാണ് എല്‍ഇഡി ലൈറ്റ് എന്ന ആശയവുമായി എത്തിയത്. കോട്ടയം സെന്റ് ഗിറ്റ്സ് എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കു പരിശീലനം നല്കി.
Also Read : ദുരിതാശ്വാസ ക്യാമ്പുകളിൽ സംഘടനകൾ അവരുടെ അടയാളങ്ങളുമായി കറയരുതെന്ന് മുഖ്യമന്ത്രി
നാരകത്തറ, വാലടി, കൃഷ്ണപുരം, കാവാലം, വെളിയനാട്, കുമരങ്കരി, ഈര പ്രദേശങ്ങളില്‍ നിന്ന്
ഏകദേശം നാലായിരത്തോളം ആളുകളാണ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലും പരിസരങ്ങളിലുമായുള്ളത്. ക്യാംപില്‍നിന്നു മടങ്ങുമ്പോള്‍ മറ്റ് സഹായങ്ങള്‍ക്കൊപ്പം എല്‍ഇഡി ലൈറ്റ് കൂടി നല്കാന് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.
Post Your Comments