ന്യൂഡല്‍ഹി: അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്‌മി വിടുന്നു. നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ആശിഷ് ഖേതന്‍ ഓഗസ്റ്റ് 15ന് അരവിന്ദ് കേജ്‌രിവാളിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
Read also: ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ റിപ്പോര്‍ട്ട് കീറികളഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍
അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് അശുതോഷ് മുൻപ് രാജി വെച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അശുതോഷിന്റെ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയത്.
Post Your Comments