ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ നിന്ന് തുടർച്ചയായ രണ്ടാം രാജി. പാർട്ടി നേതാവയിരുന്ന അശുതോഷിന്റെ രാജിക്ക് പിന്നാലെ അഷിഷ് ഖേതനും പാര്‍ട്ടി വിടുന്നു.
അഭിഭാഷകനെന്ന നിലയിൽ കരിയറിൽ കൂടുതൽ ശ്രെദ്ധിക്കാനാണ് തീരുമാനമെന്നും തത്കാലം സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ല എന്നും ആഷിഷ് പറയുന്നു. രാഷ്ട്രീയത്തില്‍ തുടരണോ എന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആലോചനയിൽ ഉള്ളതാണെന്നും ഈ വര്‍ഷം ആദ്യം പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും അഷിഷ് കൂട്ടിച്ചേര്‍ത്തു.
Also Read: വിദേശ സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിൽ കേന്ദ്രം
മാധ്യമ പ്രവർത്തനത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ആഷിഷ് ആം ആദ്മി പാർട്ടി പ്രസിഡന്റ് കെജ്രിവാളിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു.
Post Your Comments