ആലപ്പുഴ: അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെ കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി 11 മണിമുതല്‍ തിരുവനന്തപുരം – എറണാകുളം ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു എന്ന് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.
കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കാന്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് ഗതാഗതത്തെ ബാധിക്കില്ല. ഷട്ടര്‍ ഉയര്‍ത്തുന്നതിനായി എത്തിച്ച ക്രെയിന്‍ റോഡില്‍ നിര്‍ത്തിയിരിക്കുന്നത് ചെറിയ ഗതാഗത തടസം ഉണ്ടാക്കുന്നത് മാത്രമാണ് നിലവിലെ പ്രശ്നം. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ തുറന്നതിനാല്‍ തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങളെ കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ വച്ച് പൊലീസ് തടയുകയാണെന്നും ആളുകള്‍ ഈ പാത വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Also Read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തോട്ടപ്പള്ളി സ്പില്‍വേ തുറന്നതിനാല്‍ ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു
അതിനിടെ തെന്മല അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കൊച്ചി – സേലം ദേശീയ പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. പറവൂര്‍ വഴി പടിഞ്ഞാറന്‍ മേഖലയിലൂടെയും പെരുമ്ബാവൂര്‍, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കന്‍ ജില്ലകളിലേക്കു പോകാനാവാത്ത സ്ഥിതിയാണ്.
Post Your Comments