തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെ കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി 11 മണിമുതല്‍ തിരുവനന്തപുരം – എറണാകുളം ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങളെ കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ വച്ച് പൊലീസ് തടയുകയാണ്. ആളുകള്‍ ഈ പാത വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Aslo Read : കനത്ത മഴ ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
അതിനിടെ തെന്മല അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കൊച്ചി – സേലം ദേശീയ പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. പറവൂര്‍ വഴി പടിഞ്ഞാറന്‍ മേഖലയിലൂടെയും പെരുമ്ബാവൂര്‍, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കന്‍ ജില്ലകളിലേക്കു പോകാനാവാത്ത സ്ഥിതിയാണ്. എറണാകുളത്തേക്കു തൃശൂരില്‍നിന്നുമുള്ള ദേശീയ പാത പൂര്‍ണ്ണമായും അടച്ചു. മദ്ധ്യകേരളം തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്.
Post Your Comments