കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു. മുട്ടം മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതനേത്തുടര്ന്നാണ് സര്‍വീസ് നിര്‍ത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചത്. സംസ്ഥാനത്തെ കനത്ത മഴയെതുടര്‍ന്ന് വിവിധ ജില്ലകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്തനതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി.
ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനാണ് തീരുമാനം. ഡാമുകള്‍ തുറന്ന് വിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്. മുണ്ടക്കയത്ത് തോപ്പില്‍ക്കടവ് പാലം ഒലിച്ചുപോയി. ആയിരങ്ങള്‍ ഈ പ്രദേശത്ത് ഒറ്റപ്പെട്ട് കഴിയുന്നതായി റിപ്പോര്‍ട്ട്. അഴുതയാറിനു കുറുകെയുള്ള പാലമാണ് ഒലിച്ചുപോയത്. ഇടുക്കി-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഒലിച്ചുപോയതോടെ പാലത്തിനക്കരെയുള്ള മൂഴിക്കല്‍ ഭാഗത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്.
കനത്ത മഴയില്‍ വന്മരം ഒഴുകിയെത്തി ഈ പാലത്തിനു താഴെ തടഞ്ഞുനിന്നിരുന്നു. ഇത് ഇവിടെ നിന്നും നീക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസം നേരിട്ടിരുന്നു. ഇതാവാം പാലം തകരാനുള്ള കാരണം എന്ന് വ്യക്തമാകുന്നു. ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു.
Post Your Comments