KeralaLatest News

മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു

മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുകയും

കുമളി : ശക്തമായ മഴയിൽ ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. 1599.59 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് 1599.20 അടിയായ് ഉയർന്നു . ഇതിനെ തുടർന്ന് രാവിലെ ഒൻപതു മണിയോടുകൂടി ഷട്ടര്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. 12.50 ക്യുമക്‌സ് വെള്ളമാണ് ഇതിലൂടെ പുറത്തേക്ക് ഒഴുക്കിവിടുന്നത്.

Read also:പുകയില ഉൽപ്പന്നങ്ങളുമായി സിനിമാ നിർമ്മാതാവ് പിടിയിൽ

മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുകയും പ്രതീക്ഷിച്ചതിലും നേരത്തേ ഡാം നിറയുകയുമായിരുന്നു. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button