പത്തനംതിട്ട: വീണ്ടും സെൽഫി ദുരന്തം. എഴുമറ്റൂരില്‍ ഭാര്യയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ പാറക്കുളത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. സുനുസദനം വീട്ടില്‍ ജിനുവാണു മരിച്ചത്. ഇന്നലെ രാത്രി ഭാര്യക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ ജിനു പാറ കുളത്തില്‍ വീഴുകയായിരുന്നു. കോട്ടയം ഫയര്‍ഫോഴ്സ് സ്കൂബാ ഡൈവിങ്ങ് ടീം അംഗങ്ങൾ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് 90 അടി താഴ്ചയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.
Post Your Comments