പത്തനംതിട്ട/ ആലപ്പുഴ / ഇടുക്കി: വിവിധ ജില്ലകളിലെ ചില താലൂക്കുകളിൽ സ്കൂളുകൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പൂര്‍ണമായും പുനരാരംഭിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ പുളിങ്കുന്ന്, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കൂടാതെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments