ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള് വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഓണത്തിനെക്കുറിച്ച് നിരവധി ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നാണ് മലബാറിലെ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം എന്ന് പറയപ്പെടുന്നത്. മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. വര്‍ഷാവസാനം തിരുവോണത്തിന്റെ തലേദിവസമാണ് എന്ന് അദ്ദേഹം മലബാർ മാന്വലിൽ പരാമർശിക്കുന്നുണ്ട്.
സവിശേഷതകള്‍ നിറഞ്ഞതാണ് മലബാറിലെ ഓണം. ചിങ്ങമാസം മുഴുവനും ഓണം ആഘോഷിക്കുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്. മലബാർ പൂക്കളത്തിൽ നാട്ടുപൂക്കൾക്കാണ് കൂടുതൽ സ്ഥാനം. ചാണകം മെഴുകിയ തറയിൽ തുമ്പയും, മൂക്കുറ്റിയും, ചെമ്പരത്തിയും. തെച്ചിയുമെല്ലാം കാണാൻ കഴിയും. തിരുവോണം മുതൽ മകം വരെ ‘ശീവേലി’എന്ന പൂവാണ് ചാണകം മെഴുകിയ തറയിൽ ഇടുക. വിശാലവും വിഭവ സമൃദ്ധവും ആയ സദ്യയാണ് ഈ പ്രദേശങ്ങളിലും ഓണത്തിന് ഒരുക്കുന്നത്. എന്നാൽ മലബാർ ഓണസദ്യയുടെ കാര്യത്തിൽ ഇത്തിരി വ്യത്യാസമുണ്ട്. ഇലയുടെ ഒരറ്റത്ത് മീനും ഇറാഹിയും ഉറപ്പായും കാണും. ഏത് ഉത്സവമായാലും ഇവർക്ക് മീൻ നിർബന്ധമാണ്. കാസര്‍ഗോഡ് കൊങ്ങിണികളും കന്നഡിയരും മലയാളികള്‍ക്കൊപ്പം ഇവിടെ ഓണം ഉണ്ണാറുണ്ട്.
Post Your Comments