ലണ്ടൻ: ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്സില്‍ നടന്ന മത്സരങ്ങളിൽ നിന്ന് മാത്രം 100 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തി ചരിത്രനേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ജെയിംസ് ആന്ഡേഴ്സണ്. ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ വിക്കറ്റായ മുരളി വിജയ്യുടെ വിക്കറ്റ് പിഴുതാണ് ഈ ചരിത്ര നേട്ടം ആന്ഡേഴ്സണ് സ്വന്തമാക്കിയത്. ഒരേ ടെസ്റ്റ് വേദിയില്‍ നൂറോ അതിലധികമോ വിക്കറ്റെന്ന നേട്ടം ഇതിന് മുൻപ് നേടിയിട്ടുള്ളത് ശ്രീലങ്കന്‍ സ്പിന്‍ മന്ത്രികൻ മുത്തയ്യ മുരളീധരന് മാത്രമാണ്. റൺസ് ഒന്നും നേടാനാകാത്ത മുരളി വിജയ്യെ പുറത്താക്കിക ജെയിംസ് ആന്ഡേഴ്സണ് ലോകേഷ് രാഹുലിനെയും പുറത്താക്കി. നാലാം ദിവസം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുകയാണ്. 65/5 എന്ന നിലയിൽ ഇന്നിംഗ്സ് തോൽവിയിലേക്ക് നീങ്ങുകയാണ് ടീം ഇന്ത്യ.
Also Read: സൂപ്പര്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്കും എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടും ഇന്ന് നേർക്കുനേർ
Post Your Comments