കൊച്ചി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.16 അടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും ജലനിരപ്പ് 2400 അടിയില്‍ താഴെ വന്നാല്‍ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനും ധാരണയുണ്ടായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച വരെ ജലം ഒഴുക്കുന്നത് തുടര്രാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യത.
ALSO READ: ഇടുക്കിയിലെ ആശങ്കകൾക്കിടയിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക്
ഇന്നലെ മുതല്‍ ഇടുക്കിയിലെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. വയനാടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനും, മരം വീഴാനും, ഉരുള്‍പൊട്ടാനും സാധ്യതയുണ്ട്. മഴ തുടര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിയ്ക്ക് കാരണമാകും.
Post Your Comments