ലക്നൗ: നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് പാലം താങ്ങി നിറുത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.
Also Read : വൈറ്റില മേല്‍പാലം നിര്‍മ്മാണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി
സംസ്ഥാന തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ഇവിടെ ലഭിക്കുന്നത്. അപകടത്തില്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.
Post Your Comments