തൊടുപുഴ : ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് സാക്ഷിയായിരിക്കുകയാണ് നമ്മുടെ സാക്ഷര കേരളം. വിശ്വാസങ്ങള്‍ അന്ധവിശ്വാസമാകുമ്പോൾ അത് ജീവൻ വരെ നഷ്ടമാകാൻ കാരണമാകുമെന്നാണ് കമ്പകക്കാനം കൂട്ടക്കൊല തരുന്ന മുന്നറിയിപ്പ്. ഓരോ ദിവസവും പുറത്ത് വരുന്ന കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകൾ ഏവരെയും ഞെട്ടിക്കുന്നതാണ്.
Also Read: സംസ്ഥാനത്ത് മഴ തുടരുന്നു : പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്
സ്വന്തം വിവാഹക്കാര്യം ശരിയാക്കുന്നതിന് വേണ്ടി ഒരു സുഹൃത്ത് വഴിയാണ് അനീഷ് കൃഷ്ണന്റെ അടുത്തേക്ക് വരുന്നത്. അനീഷ് പെട്ടെന്ന് തന്നെ കൃഷ്ണന്റെ വിശ്വാസവും സ്നേഹവും പിടിച്ച് പറ്റുകയും പ്രിയപ്പെട്ട ശിഷ്യനുമായി മാറി. തന്റെ പിന്‍ഗാമിയായി അനീഷിനെ അവരോധിക്കണമെന്നായിരുന്നു കൃഷ്ണന് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ അതെല്ലാം തെറ്റിച്ചുകൊണ്ട് സ്വന്തം ശിഷ്യന് തന്നെ ക്രൂരമായി ഗുരുവിന്റെയും കുടുംബത്തിന്റെയും ജീവനെടുത്തു.
മന്ത്രസിദ്ധിയുടെ പേരില്‍ പണച്ചാക്കുകളെ വീട്ടിൽ എത്തിച്ചിരുന്നയാളായിരുന്നു കൃഷ്ണന്. കൃഷ്ണന്റെ ദുര്‍മന്ത്രവാദത്തിനും തട്ടിപ്പിനും ഭാര്യ സുശീലയും കൂട്ടുനിന്നിരുന്നു. വീട്ടിൽ നടക്കുന്ന ചില പൂജകളിൽ സുശീലയും സഹായിയായിരുന്നു.
Post Your Comments