തൊടുപുഴ: തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കൃഷ്ണൻ നിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൈസ് പുള്ളറിന്റെ പേരിലും കൃഷ്ണൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
സംഭവത്തെത്തുടർന്ന് പോലീസ് തമിഴ് നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഇരുതലമൂരി, വലം പിരി ശംഖ്, വെള്ളിമൂങ്ങ തട്ടിപ്പുകള്‍ പോലെ മറ്റൊരു ഇനമാണ് റൈസ് പുള്ളര്‍, അഥവാ ഇറിഡിയം കോപ്പര്‍ തട്ടിപ്പ്.
Read also:കമ്പകക്കാനം കൂട്ടക്കൊല; പിടിയിലായ ലീഗ് നേതാവ് നിരവധി കേസുകളിലെ പ്രതി
കൊല്ലപ്പെട്ട കൃഷ്ണൻ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നത് പ്രദേശത്തെ പൂജാരികളും ജ്യോത്സ്യൻമാരുമായിട്ടാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദത്തിനായി എത്തുന്നവർക്ക് പ്രശ്നപരിഹാരം നിർദ്ദേശിച്ച് പൂജകൾക്കായി നെടുങ്കണ്ടത്തുള്ള പൂജാരികളുടെ അടുത്തേക്ക് കൃഷ്ണൻ അയച്ചിരുന്നു. മൊബൈൽ നമ്പർ വിശദാംശങ്ങൾ പരിശോധിച്ച് ഇവരെയെല്ലാം വിളിച്ച് വരുത്തി പോലീസ് ചോദ്യം ചെയ്തു.
ഇതിലൊരാൾ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത നെടുങ്കണ്ടം സ്വദേശി രാജുവിന്‍റെ ബന്ധുവാണ്. തിരുവന്തപുരത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത മൂന്ന് പേർക്കും രാജുവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. നിധിയെടുക്കാൻ കൃഷ്ണനെ സമീപിച്ചവർക്ക് ഈ നാലുപേരുമായി ഏത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments