ഭോപ്പാല്‍•മുന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയ്ക്ക് വന്‍ തിരിച്ചടി. പുതിയതായി രൂപീകരിച്ച ജോഗിയുടെ പാര്‍ട്ടിയില്‍ നിന്നും 40 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച ജനത കോണ്‍ഗ്രസ് ചത്തീസ്ഗഡ് പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജോഗിയുടെ ശക്തി കേന്ദ്രമായി കരുതപ്പെടുന്ന ബിലാസ്പൂര്‍ ജില്ലയിലെ പെന്ദ്ര പ്രദേശത്ത് നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ടി.എസ് സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ജെ.സി.സി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി കോട്ട (സംവരണ) മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് കോണ്‍ഗ്രസ് എം.എല്‍.എയാണ്. മകന് അമിത് ജോഗിയും അയാള്‍ മണ്ഡലമായ മര്‍വാഹിയിലെ സിറ്റിംഗ് എം.എല്‍.എയാണ്. 2013 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഇയാളെ ഇപ്പോള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
Post Your Comments