KeralaLatest News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

മഴ കനത്തതോടെ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസേത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
. രണ്ടു ദിവസംകൊണ്ട് വ്യാപക നാശനഷ്ടങ്ങളാണ് മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായത്. തീരദേശത്ത് വ്യാപക കടലാക്രമണവുമുണ്ട്. ട്രെയിനുകള്‍ വൈകിയോടുകയാണ്. മഴ കനത്തതോടെ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നുണ്ട്.

തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്തമഴയാണ് ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മലയോരമേഖലയിലടക്കം വന്‍നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അഞ്ഞൂറിലധികം വീടുകള്‍ക്ക് നാശമുണ്ട്. ഇടിമിന്നലില്‍ ചിലര്‍ക്ക് പരിക്കേറ്റു. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷമായി.

Also Read : കലിതുള്ളി കാലവര്‍ഷം; കേരളത്തില്‍ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത

കണ്ണൂര്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലില്‍ രണ്ടു തൂക്കുപാലങ്ങള്‍ ഒലിച്ചുപോയി. ആറളം പഞ്ചായത്തിനെ കേളകം- കണിച്ചാര്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന വളയഞ്ചാല്‍, ആറളം വന്യജീവി സങ്കേതത്തിലെ രാമച്ചി തൂക്കുപാലങ്ങളാണ് ഉരുള്‍പൊട്ടി ഒലിച്ചുപോയത്.
അമ്പലപ്പുഴ മുതല്‍ ആറാട്ടുപുഴ വരെ കടല്‍ കരയിലേക്ക് ഇരച്ചുകയറി. നാലായിരത്തോളംപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഒരു വീട് പൂര്‍ണമായും 12 വീട് ഭാഗികമായും തകര്‍ന്നു. പ്രളയക്കെടുതിയില്‍ മുങ്ങിയ കുട്ടനാട് താലൂക്കില്‍ മഴ വീണ്ടും ദുരിതം വിതച്ചു. 36,000 പേര്‍ ഇനിയും വീടുകളിലേക്ക് മടങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button