കണ്ണൂർ•ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ട് അയ്യപ്പധർമ്മ സേന ജുലായ് 30ന് നടതുന്നതിനായി ആഹ്വാനം ചെയ്ത ഹർത്താൽ തള്ളിക്കളയണമെന്ന് ഹർത്താൽ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതിയുടെ തീരുമാനത്തിൽ പ്രതിഷേധിക്കുന്ന ഭൂരിഭാഗം വിശ്വാസികളും തിങ്കളാഴ്ച്ചത്തെ ഹർത്താലിനെ പിന്തുണക്കുന്നില്ല. ആർ.എസ്. എസ്, വി.ച്ച്.പി പോലും പരസ്യമായി ഹർത്താലിനെ തള്ളിപറഞ്ഞ സാഹചര്യത്തിൽ, വ്യാപാരി വ്യവസായി നേതാക്കന്മാർ തിങ്കളാഴ്ച കട തുറന്നു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യണമെന്നും ബസ്സ് ഓണേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച ബസ്സ് ഓടിക്കുമെന്ന് പ്രഖ്യാപിച്ച് ഹർത്താലിനെ തള്ളിക്കളയാൻ തയ്യാറവണമെന്നും ഹർത്താൽ വിരുദ്ധ മുന്നണി ആവശ്യപെട്ടു.
ഹർത്താലിൽ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾ , പത്രസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ച നേതാക്കന്മാരിൽ നിന്നു ഈടാക്കും എന്ന പ്രഖ്യാപനം സർക്കാർ നടത്തിയാൽ ഇല്ലാതാവുന്നതേയുള്ളു തിങ്കളാഴ്ചത്തെ ഹർത്താൽ; അതിനു കേരള സർക്കാർ തയ്യാറവണമെന്ന്, ഹർത്താൽ വിരുദ്ധമുന്നണി യോഗം ആവശ്യപെട്ടു.
യോഗത്തിൽ സംസ്ഥന വൈസ്. പ്രസിഡന്റ്, ടി.പി .ആർ. നാഥ് അദ്ധ്യക്ഷത് വഹിച്ചു. രാജൻ തീയ്യറത്ത്, ദിനു മൊട്ടാമ്മൽ, ജോൺസൺ, കെ. ചന്ദ്രബാബു,സത്താർ എന്നിവർ സംസാരിച്ചു
Post Your Comments