തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസ് വിധി നാണക്കേടുണ്ടാക്കുന്നവര്‍ക്ക് ഒരു പാഠമാണെന്ന് ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ എത്രയും വേഗം സർവീസിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് 13 വർഷം കഴിഞ്ഞാണ് വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്.
ALSO READ: ഉരുട്ടികൊലക്കേസ്; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി
ക്കേസില്‍ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. ഒന്നും രണ്ടും പ്രതികളായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. മൂന്നാം പ്രതി സോമന് വിചാരണക്കിടെ മരിച്ചിരുന്നു. അജിത് കുമാര്‍, ഇ.കെ.സാബു, ഹരിദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുര്രങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് കുപ്രസിദ്ധമായ ഉരുട്ടികൊലനടന്നത് .മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments