Latest NewsIndia

ആന്ധ്രാപ്രദേശിനെ വിഭജിച്ചു കോൺഗ്രസ് തരംതാണ രാഷ്ട്രീയം കളിച്ചു : വിഭജനത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനാണ് നായിഡു ശ്രമിച്ചത് : പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭയില്‍ ബഹളം വയ്ക്കുന്ന ടിഡിപി എംപിമാര്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി മോദി .തെലുങ്ക് എന്റെ അമ്മയാണ്. ആന്ധ്രാവിഭജനത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനാണ് നേരത്തെ ചന്ദ്രബാബു നായിഡുവും കെ.സി.ആറും ശ്രമിച്ചത്.കെസിആര്‍ പിന്നീട് രാഷ്ട്രീയപക്വത കാണിച്ചു. ആന്ധ്രാപ്രദേശിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആന്ധ്രയിലെ ജനങ്ങളുടെ വികാരം എന്‍ഡിഎ മനസ്സിലാക്കുന്നു. എന്നാല്‍ ധനകാര്യകമ്മീഷന്റെ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുകളിലുള്ളത് ഓര്‍ക്കണം.

2016-ല്‍ കേന്ദ്രം അനുവദിച്ച പാക്കേജ് ചന്ദ്രബാബു നായിഡു അംഗീകരിച്ചതാണ്. നല്‍കിയ വാക്ക് പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ആന്ഡ്രാപ്രദേശിന് പ്രത്യേകസംസ്ഥാനപദവിക്ക് പകരം പ്രത്യേക പാക്കേജ് കേന്ദ്രം നല്‍കി.എന്നാല്‍ ഇപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ പേടിച്ചാണ് നിങ്ങള്‍ ചുവടുമാറ്റിയത്. സംഘര്‍ഷവും കലാപവുമില്ലാതെ വാജ്‌പേയി മൂന്ന് സംസ്ഥാനങ്ങള്‍ സൃഷ്ടിച്ചു, അവ മൂന്നും ഇന്ന് വികസനപാതയിലാണ്. ആന്ധ്രാപ്രദേശിനെ വിഭജിച്ചു കൊണ്ട് തരംതാണ രാഷ്ട്രീയം കളിക്കുകയായിരുന്നു കോണ്‍ഗ്രസ്.

എന്‍.ഡി.എ മുന്നണി വിടാന്‍ ടി.ഡി.പി തീരുമാനിച്ചപ്പോള്‍ ഞാന്‍ ചന്ദ്രബാബു നായിഡുവിനെ വിളിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ കുരുക്കില്‍ പോയി ചാടരുതെന്ന് ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി. ആന്ധ്രാപ്രദേശിലേക്ക് ജനങ്ങളോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ…നിങ്ങള്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ആന്ധ്രയുടെ വികസനത്തിനായി സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി മുടങ്ങി കിടക്കാന്‍ കാരണം ചിലരുടെ ഉത്തരവാദിത്തമില്ലായ്മയാണ്.

ജിഎസ്ടിയും അതേ പോലെ മുടങ്ങി പോകേണ്ടതായിരുന്നു. 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ രാജ്യം വലിയ കുടുക്കില്‍ പോയി ചാടുമായിരുന്നു​വന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button