Latest NewsIndia

രാഹുലിന്റെ ആരോപണം തെറ്റ്: രഹസ്യ കരാർ ഒപ്പിട്ടത് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണി :ഫ്രാൻസ്

ന്യൂഡൽഹി : റാഫേൽ ഇടപാടിൽ ഇരു രാജ്യങ്ങളും രഹസ്യം സൂക്ഷിക്കണമെന്ന കരാർ ഇല്ലെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് ഫ്രാൻസ് . ഇടപാടിൽ ചില കാര്യങ്ങൾ അതീവ രഹസ്യമാണ് . അത് പുറത്തുവിടാൻ പാടില്ലെന്ന് 2008 ൽ ഒപ്പിട്ട കരാറിലുണ്ട്.2016 സെപ്റ്റംബറിൽ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഇരു രാജ്യങ്ങളും ഒപ്പിട്ട കരാറിനും ഇത് ബാധകമാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇത് തന്നെയാണ് പ്രതിരോധ മന്ത്രി നിർമല സീതാരാമനും പറഞ്ഞത്. ‘ഫ്രാൻസുമായി നടത്തിയ ഇടപാടിന്റെ രേഖകൾ പറത്തുവിടാൻ കഴിയില്ല. 2008 ൽ എ കെ ആന്റണി ഒപ്പുവച്ച കരാറിൽ ഇത് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദി എൻ ഡി എ സർക്കാരോ താനോ അല്ല മറിച്ച് എ കെ ആന്റണിയാണെന്നും’ മന്ത്രി തുറന്നടിച്ചു. ഫ്രഞ്ച് രാഷ്‌ട്രപതി രാഹുലിനോട് എന്താണ് പറഞ്ഞത് എന്ന് എനിക്കറിയില്ല,പക്ഷെ ഈയിടെ ഒരു ദേശീയ മാധ്യമത്തിനുനൽകിയ അഭിമുഖം ഞാൻ കണ്ടിരുന്നു.’

‘ഇന്ത്യയുമായുള്ള റാഫേൽ കരാറിന്റെ വ്യാപാരസംബന്ധമായ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല എന്ന് അതിൽ അദ്ദേഹം വ്യക്തമായിപറയുന്നുണ്ട്, അതുകൊണ്ടുതന്നെ രാഹുൽഗാന്ധിപറയുന്നത് തീർത്തും അസംബന്ധമാണെന്നും മാത്രമല്ല ഇതിനൊന്നും യാതൊരു തെളിവുകളും രാഹുലിന്റെ കൈവശമില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാറിൽ യാതൊരുവിധ നിബന്ധനകളും ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഫ്രഞ്ച് രാഷ്‌ട്രപതി തന്നോട് രഹസ്യമായി പറഞ്ഞതായി രാഹുൽ സഭയിൽ പറഞ്ഞിരുന്നു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റാഫേൽ ഇടപാടിൽ അഴിമതിയുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇടപാടിൽ രഹസ്യ കരാർ ഒന്നുമില്ലെന്നും എല്ലാ വിവരങ്ങളും സർക്കാർ പരസ്യമാക്കണമെന്നും രാഹുൽ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button