KeralaLatest News

കൊട്ടിയൂർ പീഡനം വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച കേസ്‌ ഗൗരവമുള്ളതാണെന്നു സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച ശേഷമാണ്‌ വിവരം പുറംലോകമറിഞ്ഞത്‌. പ്രതികള്‍ക്കെതിരായ ആരോപണം ഗൗവമേറിയതാണെന്നാണ്‌ സുപ്രീം കോടതിയുടെ നിരീക്ഷണം.

തങ്ങളുടേതു വ്യത്യസ്‌തമായ കേസാണെന്നും വിചാരണ സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു പ്രതികളുടെ വാദം. പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും വളരെ ഗൗരവമേറിയ ആരോപണങ്ങളാണ്‌ ഇവര്‍ക്കെതിരേയുള്ളതെന്നും പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ കെ.എന്‍. ബാലഗോപാല്‍, അഡ്വ. വിപിന്‍ നായര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇത് ശരിവച്ചാണ്‌ സുപ്രീം കോടതി വിഷയം ഗൗരവമേറിയതാണെന്ന്‌ നിരീക്ഷിച്ചത്‌.

ഫാ. റോബിന്‍ വടക്കുംചേരിയാണ്‌ കേസിലെ ഒന്നാം പ്രതി. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലെത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്‌ചവരുത്തിയതിനാണ്‌ ഫാ. തേരകത്തിനും നാലു കന്യാസ്‌ത്രീകള്‍ക്കുമെതിരേ കേസെടുത്തത്. ഇവരാണ് വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button