ആലപ്പുഴ : മോഷ്ടിച്ച സ്വര്‍ണ മാല തിരികെ നല്കി കള്ളന്റെ സത്പ്രവര്‍ത്തി. ഒപ്പം മാപ്പ് അപേക്ഷിച്ചുള്ള കത്തും. മാപ്പു നല്‍കുക… നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല…’ ഇതായിരുന്നു കത്തിലെ വരികള്‍. കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റിലാണ് കള്ളന് കത്തും മാലയും കൊണ്ടുവെച്ച് പോയത്.
read also : യു.കെ.ജി വിദ്യാര്‍ത്ഥിനിയ്ക്ക് സ്കൂള്‍ ബസില്‍ പീഡനം : നടുക്കുന്ന സംഭവം ഉണ്ടായത് തിരുവനന്തപുരത്ത്
ചൊവ്വാഴ്ച രാത്രി വീട്ടുകാര്‍ ഒരു കല്യാണത്തിനു ബന്ധു വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മധുകുമാര്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള എഴുത്തിനൊപ്പം മാലയും വച്ചിട്ടു പോയത്.
Post Your Comments