Uncategorized

സർക്കാർ അറിയാതെ യോഗ്യത തിരുത്തിയ നടപടി വിവാദത്തിൽ

തി​രു​വ​ന​ന്ത​പു​​രം: റീജിയണൽ കാ​ന്‍​സ​ര്‍ സെന്ററിന്​ (ആ​ര്‍.​സി.​സി) പു​തി​യ ഡ​യ​റ​ക്​​ട​റെ കണ്ടെത്താനുള്ള യോ​ഗ്യ​ത അ​റി​യി​പ്പ്​ സ​ര്‍​ക്കാ​റും സെ​ര്‍​ച്ച് ​​ ക​മ്മി​റ്റി​യും അ​റി​യാ​തെ ആ​ര്‍.​സി.​സി തി​രു​ത്തി. രണ്ടു തവണയാണ് യോഗ്യത തിരുത്തിയത്. സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദേ​ശ​ത്തി​ല്‍ 58 വ​യ​സ്സാ​ണ്​ കാണിച്ചിരിക്കുന്നത്. എ​ന്നാ​ല്‍ ആ​ര്‍.​സി.​സി ഇ​റ​ക്കി​യ അ​റി​യി​പ്പി​ല്‍ ഇ​ത്​ 60 വ​യ​സ്സ്​​ എ​ന്നാ​ക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂ​ണ്‍ 16ന് ​അ​ത്​ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെയ്തിരുന്നു. ​തു​ട​ര്‍​ന്ന്, ര​ണ്ട്​ ദി​വ​സ​ത്തി​നു​​ശേ​ഷം വീ​ണ്ടും തി​രു​ത്ത​ല്‍ വ​രു​ത്തി. അ​തി​ല്‍ ആ​ര്‍.​സി.​സി​യി​ല്‍ ജോ​ലി​ ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ ര​ണ്ടു​വ​ര്‍​ഷ​ത്തെ ഇ​ള​വു​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി മ​റ്റൊ​രു അ​റി​യി​പ്പ് കൂടി​ വെ​ബ്​​സൈ​റ്റി​ലി​ടുകയായിരുന്നു.

Read also:അഭിമന്യു വധം; ക്യാംപസ് ഫ്രണ്ടിനെതിരെ കെമാല്‍ പാഷ രംഗത്ത്

സം​ഭ​വം വി​വാ​ദ​മാ​യ​തിന് പിന്നാലെ ആ​രോ​ഗ്യ​മ​ന്ത്രി ഇടപെട്ടതിനെത്തുടർന്ന് ഇത് പിൻവലിച്ചതായാണ് വിവരം. സെ​ര്‍ച്ച് ക​മ്മി​റ്റി​യ​റി​യാ​തെ ഇ​ത്​ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തെ​ന്തി​നെ​ന്ന ചോദ്യത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. ആ​ഗ​സ്​​റ്റ്​ 24ന്​ ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ഡോ​ക്​​ട​ര്‍ പോ​ള്‍ സെ​ബാ​സ്​​റ്റ്യ​ന്‍ അ​തി​നു​ മുൻപ് തന്നെ സ്വ​യം​വി​ര​മി​ക്ക​ലി​ന്​ അ​പേ​ക്ഷ ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ഡ​യ​റ​ക്​​ട​റെ തി​ര​യു​ന്ന​ത്. കൊ​ച്ചി കാ​ന്‍​സ​ര്‍ സെന്റർ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​മോ​നി ​എ​ബ്ര​ഹാം കു​ര്യാ​ക്കോ​സ്​ ക​ണ്‍​വീ​ന​റാ​യ സ​മി​തി​യെ ഡ​യ​റ​ക്​​ട​റെ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button