തിരുവനന്തപുരം : ഡോക്ടര്‍മാരും ചോരയും നീരുമുള്ള മനുഷ്യരാണ്. അവര്‍ക്കും സാധാരണമനുഷ്യരെ പോലെ വികാരങ്ങളും വിഷമങ്ങളും ഉണ്ട്. ഒരു രോഗിയെ ചികിത്സിക്കുമ്പോഴും അസുഖം കണ്ടെത്തുവരെയും ഡോക്ടര്‍മാരുടെ ഉള്ളിലെ ചിന്തകളും ആകുലതകളും പങ്കുവെയ്ക്കുകയാണ് ഡോക്ടര്‍ ജമാല്‍. ഡോക്ടേഴ്സ് ദിനത്തില്‍ കണ്ണുനനയിക്കുന്ന അനുഭവമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്‍ഫോക്ലിനിക്കിലെ ഡോ. ജമാല്‍ പങ്കുവെയ്ക്കുന്നത്. ഇന്‍ഫോക്ലിനിക്കിലെ ഡോ. ജമാല്‍. പതിനേഴുവയസുള്ള ഒരു കുട്ടിയെ ചികിത്സിച്ച അനുഭവവും സുഖം പ്രാപിച്ച് ആശുപത്രി വിട്ട അവന്, പിറ്റേന്ന് മരിച്ച അനുഭവം ഡോക്ടര്‍ പറയുന്നു. ഒപ്പം അതുപകര്‍ന്ന പാഠങ്ങളും.
കുറിപ്പ് വായിക്കാം
ജൂലൈ 1 ഡോക്ടേഴ്സ് ദിനമാണല്ലോ, മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരു ഓര്‍മ്മ തന്നെയാകാം. അത്യാഹിത വിഭാഗത്തില്‍ വച്ചാണ് 17 വയസുള്ള അവനെ ഞാന്‍ ആദ്യം കാണുന്നത്. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് വരുന്നത്.. അവിടെ അഡ്മിറ്റ് ആവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വീടിനടുത്തുള്ള ആശുപത്രി മതി എന്നു തീരുമാനിച്ചത് കൊണ്ടാണ് ഞങ്ങളുടെ ആശുപത്രിയിലേക്ക് വന്നിരിക്കുന്നത്.. അതിനും മുന്നേ വേറൊരു ഡോക്ടറുടെ കീഴില്‍ മറ്റൊരാശുപത്രിയില്‍ ഏതാനും ദിവസം അഡ്മിറ്റ് ആയിരുന്ന അസുഖത്തില്‍ വലിയ പുരോഗതി കാണാത്തതിനാല്‍ അവിടെ നിന്നു ഡിസ്ചാര്‍ജ് വാങ്ങി പോയതാണ്..
Post Your Comments