അസിസ്റ്റന്റിനെതിരെ പരാതി നല്കി പ്രശസ്ത സംവിധായകന്. വ്യാജ കാസ്റ്റിംഗ് കോള്‍ നടത്തിയതിനാണ് തെലുങ്ക് സംവിധായകന് ശേഖര്‍ കമ്മുല തന്റെ അസിസ്റ്റന്റിനെതിരെ പരാതി നല്‍കിയത്.
ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കായി പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്നും ഓഡീഷനില്‍ പങ്കെടുക്കാന്‍ 1500-1800രൂപ അടക്കണമെന്നും അസിസ്റ്റന്റ് പരസ്യം നല്‍കുകയായിരുന്നു. ബാങ്കിലൂടെ പണം അടയ്ക്കാനായിരുന്നു നിര്‍ദേശം.
സംഭവത്തില്‍ വഞ്ചിതരായ ചിലര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സംവിധായകന് വിവരം അറിയുന്നത്. ഉടന്‍ തന്നെ അദ്ദേഹം അസിസ്റ്റന്റിനെതിരെ സൈബര്‍ ക്രൈം ഡിപ്പിര്ട്ട്മെന്റില് പരാതി നല്‍കുകയായിരുന്നു.
സായി പല്ലവി നായികയായ സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയുടെ സംവിധായകനാണ് ശേഖര്‍ കമ്മുല.
Post Your Comments