കോട്ടയം: കുമ്പസാര രഹസ്യം വെച്ച് യുവതിയെ അഞ്ച് വൈദീകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഇത് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതമാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴാണ് സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഇടപെടല്‍. സംഭവത്തില്‍ പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വി.എസ് കത്ത് നല്കി.
വൈദീകര്‍ ചേര്‍ന്ന് തന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് വിഎസിന്റെ ആവശ്യം. എന്താണ് നടന്നത് എന്നതിനെ പറ്റി അന്വേഷിക്കാന്‍ ഓര്‍ത്തഡോക്സ് സഭ ഏര്‍പ്പെടുത്തിയ കമ്മീഷന് തെളിവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനു പുറമേ ദേശീയ വനിതാ കമ്മീഷന് വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനിടെ യുവതിയെയും ഭര്‍ത്താവിനെയും അപമാനിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് വന്നതും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.
Post Your Comments