യുഎഇ: യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ മേഘങ്ങൾ മൂടിക്കെട്ടിയ അവസ്ഥയിലാണെകിലും താപനില 48°C വരെ എത്തിയേക്കും. വൈകുന്നേരവും രാത്രിയിലും മിതമായ രീതിയിൽ കാറ്റ് വീശിയേക്കും. പകൽ സമയത്ത് കടൽ ശാന്തമായിരിക്കുമെങ്കിക്കും രാത്രിയിൽ രൂക്ഷമാകാനാണ് സാധ്യത.
ALSO READ: യുഎഇയിൽ എണ്ണായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ഗ്രാമം കണ്ടെത്തി
തീരപ്രദേശങ്ങളിൽ താപനില 43 മുതൽ 48 °C വരെ ആയേക്കും. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎഇയിൽ ചൂട് ഒരാഴ്ച്ചവരെ കുറയാൻ സാധ്യത ഇല്ലെന്നും,ഇതേ അവസ്ഥ തന്നെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Post Your Comments