ബാങ്കോക്ക്•ജലനിരപ്പ് ഉയരുന്നതിനാലും കനത്ത മഴ മൂലവും വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്ബോള്‍ ടീമിന് വേണ്ടിയുള്ള തെരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
11 നും 16 നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും അവരുടെ 25 കാരനായ കോച്ചുമാണ് ചിയാങ് റായി പ്രവിശ്യയിലെ താം ലുവാങ് നാങ് നോന്‍ ഗുഹയില്‍ ശനിയഴ്ച ഉച്ചകഴിഞ്ഞ് പ്രവേശിച്ചത്. ഇവരെല്ലാം ജീവനോടെയുണ്ടെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
കുട്ടികളുടെ കാലടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ബാങ്കോക്കില്‍ നിന്നും 1000 കിലോമീറ്റര്‍ അകലെയുള്ള ചിയാങ് റായി പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ പസ്സകോണ്‍ ബൂണിയാലക് പറഞ്ഞു.
ഫുട്ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ നീന്തല്‍ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
മൂ മാ അക്കാദമി ടീമിന്റെ സൈക്കിളുകളും, ബാക്ക് പാക്കുകകളും ഫുട്ബോള്‍ ഷൂകളും ഗുഹമുഖത്ത് നിന്നും കണ്ടെത്തിയിരുന്നു.
Post Your Comments