Gulf

സോഷ്യല്‍ മീഡിയയില്‍ കമന്റുകളിലൂടെ യുവതിയെ അപമാനിച്ച യുവാവിന് അബുദാബിയിൽ ശിക്ഷ വിധിച്ചു

അബുദാബി: സോഷ്യല്‍ മീഡിയയില്‍ കമന്റുകളിലൂടെ യുവതിയെ അപമാനിച്ച സംഭവത്തില്‍ പ്രതിക്ക് രണ്ടര ലക്ഷം ദിര്‍ഹം പിഴ. യുവതിയുടെ പരാതിയില്‍ കോടതി പ്രതിക്ക് നോട്ടീസ് അയച്ചുവെങ്കിലും പ്രതി ഹാജരായിരുന്നില്ല. പ്രതിയുടെ അഭാവത്തില്‍ അബൂദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കമന്റ്‌സ് വിവാദമായതോടെ പ്രതി യുവതിയോട് ക്ഷമ ചോദിച്ചു.

യുവതി പ്രതിക്ക് മാപ്പ് നല്‍കിയെങ്കിലും അതിന് മുന്‍പേ തന്നെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. തന്നെ അപമാനിച്ച്‌ കമന്റ് ചെയ്ത പ്രതി നിരവധി പേരെ കമന്റില്‍ മെന്‍ഷന്‍ ചെയ്തുവെന്നും ഇതുമൂലം തന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button