കാസര്‍ഗോഡ് : ട്രെയിന്‍ തട്ടി മൂന്ന് വയസുകാരന് ദാരുണമരണം. കാസര്‍ഗോഡ് മൊഗ്രാലില്‍ കൊപ്പളത്തെ സിദ്ദിഖ്-ആയിശ ദമ്ബതികളുടെ മകന് ബിലാല്‍(3) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഇസ്മയിലിനു(5) ഗുരുതരമായി പരിക്കേറ്റു. റെയില്‍വെ ട്രാക്കിന് സമീപമാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. മറുവശത്ത് നിന്നു മുത്തശ്ശിയുടെ അടുത്തേക്ക് പോകാനായി ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ ഇവരെ മംഗലാപുരത്തുനിന്ന് കോയമ്പത്തൂരേക്ക് പോയ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 29 ന് കൊപ്പളത്ത് സാമനരീതിയില്‍ ട്രെയിന്‍ തട്ടി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ മരിച്ചിരുന്നു.
Also read : ആംബുലൻസ് നൽകിയില്ല; മുത്തശ്ശിയെ ആശുപത്രിയില്‍ എത്തിക്കാൻ 12കാരന് ചെയ്തത്
Post Your Comments