Kerala

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവം; വെളിപ്പെടുത്തലുമായി സുഹൃത്ത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂസ്. രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നും രാജ്യം വിട്ടില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണിയുണ്ടെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് മറുപടി ലഭിക്കാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും എന്നാല്‍ കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം ടൂറിസം വകുപ്പ് ഏറ്റെടുത്തിരുന്നവെന്നും ആന്‍ഡ്രൂസ് ആരോപിച്ചു.

Also Read : കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി നാട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതികരിക്കുന്നത് ഇങ്ങനെ

ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വരുന്നതിന് മുമ്പ് മൃതദേഹം അടക്കം ചെയ്തതില്‍ എന്തൊക്കെയോ ദുരൂഹതയുണ്ടെന്നും കേസ് അവസാനിപ്പിക്കാനാണ് പൊലീസിന് താല്‍പ്പര്യമെന്നൂം ആന്‍ഡ്രൂസ് പറഞ്ഞു. കേസൊതുക്കി തീര്‍ക്കാന്‍ ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : വിദേശ വനിതയുടെ കൊലപാതകം ; സി.ബി.ഐ അന്വേഷണം വേണമെന്ന് ഹര്‍ജി

കുറച്ച് പണവും കൊടുത്ത് തന്റെ സുഹൃത്തിന്റെ സഹോദരിയെ പറഞ്ഞയച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. പോലീസ് ഒരുകാര്യവും തങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറായില്ല. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസന്വേഷണം നടത്തുന്ന സംഘത്തിന് മേല്‍ പുറത്തുനിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button