ചൈന: കേരളത്തിന്റെ മാത്രമെന്ന് അവകാശപ്പെട്ടിരുന്ന വള്ളം കളിയ്ക്ക് മറ്റൊരു അവകാശികൂടി. നമ്മുടെ കേരളത്തില്‍ മാത്രമല്ല അങ്ങ് ചൈനയിലും നടന്നു ഒരു വള്ളം കളി. നമ്മുടെ ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പകരം ഡ്രാഗന്റെ തലയുള്ള വള്ളങ്ങളാണ് ചൈനയില്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസമാണ് ചൈനയിലെ ഫുസോഹു സിറ്റിയില്‍ വ്യത്യസ്തമായൊരു വള്ളംകളി നടന്നത്. പ്രത്യേകം തയ്യാറാക്കിയ വള്ളത്തില്‍ 12 പേരടങ്ങുന്ന സംഘമാണ് വളളം കളിയില്‍ പങ്കെടുത്തത്.
11 തുഴച്ചില്‍ക്കാരും തുഴച്ചിലുകാരെ പ്രോത്സാഹിപ്പിക്കാന്‍ ഒരാളും ഉണ്ടാകും. 500 മീറ്റര്‍ ദൂരം കുറഞ്ഞ സമയത്തില്‍ മറികടക്കുന്നവരാണ് മത്സരത്തിലെ വിജയി. ഈ വര്‍ഷത്തെ നാലാമത്തെ ടൂര്‍ണമെന്റാണ് ഫുസോഹില്‍ അരങ്ങേറിയത്.
പുരുഷ വനിത ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ലിയോചെങ് യൂണിവേഴ്സിറ്റി 2 മിനിറ്റ് 27 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്തു. പുരുഷ വിഭാഗത്തില്‍ ജിമേഇ യൂണിവേഴ്‌സിറ്റി 2 മിനിറ്റ് 10 സെക്കന്റ് കൊണ്ട് മറികടന്ന് വിജയികളായി.
Post Your Comments