India

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയിലെ ഈ സ്ഥിരംതസ്തിക റദ്ദാക്കുന്നു

കൊച്ചി: റെയില്‍വേയിലെ സ്ഥിരം തസ്തികകള്‍ കൂട്ടത്തോടെ റദ്ദു ചെയ്യാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പുതിയ നിര്‍ദ്ദേശമനുസരിച്ച് രാജ്യത്തെ 16 റെയില്‍വേ മേഖലകളിലുമായി 11040 തസ്തികകളാണ് ഇല്ലാതാകുക. പൂര്‍വ മേഖലയില്‍ 1100, മധ്യ മേഖലയില്‍ 1000, ദക്ഷിണപൂര്‍വ മേഖലയില്‍ 825 തസ്തികകള്‍ വീതവും ഇല്ലാതാകും. കേരളത്തില്‍ മാത്രം അഞ്ഞൂറിലധികം സ്ഥിരം ജീവനക്കാര്‍ കുറയും.

ഏതൊക്കെ തസ്തികകള്‍ റദ്ദാക്കണമെന്ന് അതത് സോണല്‍ ഓഫീസര്‍മാര്‍ തീരുമാനിക്കും. തുടര്‍ന്ന് ഓരോ ഡിവിഷനിലേക്കും വീതംവച്ച് നല്‍കും. ഓരോ ഡിവിഷനിലും ഇല്ലാതാക്കുന്ന തസ്തികകള്‍ ലാഭമായിട്ടാണ് റെയില്‍വേ ബോര്‍ഡ് പരിഗണിക്കുന്നത്. ഇതിലൂടെ ലാഭിക്കുന്ന ശമ്പളമുള്‍പ്പെടെയുള്ള ചെലവുകളുടെ 25 ശതമാനം റെയില്‍വേ ബോര്‍ഡിന് ഉള്ളതാണ്.

Also Read :പരാതികള്‍ പറയാനും അടിയന്തര സഹായത്തിനുമായി പുതിയ ആപ്പുമായി റെയില്‍വേ

ഇത് ഉപയോഗിച്ച് കൂടുതല്‍ ഓഫീസര്‍മാരെ നിയമിക്കാനാണ് നീക്കം. ദക്ഷിണ റെയില്‍വേയ്ക്ക് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി ആറ് ഡിവിഷനുകളുണ്ട്. കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ മാത്രമാണ് അഞ്ഞൂറിലധികം സ്ഥിരം ജീവനക്കാര്‍ ഇല്ലാതാകുക.

സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥിരം തസ്തികകള്‍ കൂട്ടത്തോടെ റദ്ദു ചെയ്യുന്നത്. 015ലെ കണക്ക് അനുസരിച്ച് ആകെ 13,68,000 ജീവനക്കാരാണ് ഇന്ത്യന്‍ റെയില്‍വേയിലുള്ളത്. ഇതില്‍ 2,75,000 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പ്രതിവര്‍ഷം 30,000 മുതല്‍ 40,000 വരെ ജീവനക്കാരാണ് വിരമിക്കുന്നത്. എന്നാല്‍ ഇത്തരം ഒഴിവുകള്‍ നികത്താന്‍ പോലും അധികൃതര്‍ തയാറല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button