Cinema

ഞാനായിരിക്കും അടുത്ത ഇര; ശ്രീ റെഡ്‌ഡിക്കെതിരെ വിമർശനവുമായി വിശാൽ

നാനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച നടി ശ്രീ റെഡ്ഢിക്കെതിരെ വിമർശനവുമായി നടൻ വിശാല്‍. ‘നാനി എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടല്ല ഞാന്‍ അദ്ദേഹത്തെ ന്യയീകരിക്കുന്നത്. എല്ലാവരോടും നന്നായി പെരുമാറുന്ന നാനിക്കെതിരേ ശ്രീ റെഡ്ഡി ആരോപണങ്ങള്‍ നടത്തിയത് അദ്ദേഹത്തെ അറിയാവുന്ന ആരും വിശ്വസിക്കില്ലെന്ന് വിശാൽ പറയുകയുണ്ടായി.

Read Also: മുതിർന്ന മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

നാനി വൃത്തിക്കെട്ടവനാണെങ്കില്‍ അദ്ദേഹത്തിനെതിരേ ശ്രീ റെഡ്ഡി തെളിവുകള്‍ നല്‍കണം. എല്ലാത്തിനും തെളിവുണ്ടെന്ന് പറയുന്നു എന്നല്ലാതെ ഒന്നും ഇതുവരെ ശ്രീ റെഡ്ഡി പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ശ്രീ റെഡ്ഡി പറയുന്നത് വിശ്വസിക്കാന്‍ തോന്നുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ട് ഞാനായിരിക്കും അവരുടെ അടുത്ത ഇരയെന്നും തരാം പറയുകയുണ്ടായി. കാസ്റ്റിംങ് കൗച്ചിനെതിരെ ഹൈദരാബാദിലെ ഫിലിം ചേംബറിന് മുന്‍പില്‍ അര്‍ധനഗ്‌നയായി പ്രതിഷേധിച്ചാണ് ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം നേടിയത്. തുടർന്ന് നാനി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും സിനിമയില്‍ അവസരം തേടിവന്ന ഒരുപാട് പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്നും ആരോപിച്ച് ശ്രീ റെഡ്ഢി രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button