Kerala

വീണ്ടും മറ്റൊരു ലിഗ? 21 കാരിയായ വിദേശ യുവതിയെ രണ്ടാഴ്ചയായി കാണാനില്ല

വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായ കേരളത്തിന്റെ മാനം കെടുത്തിയ സംഭവമായിരുന്നു വിദേശവനിത ലിഗയുടെ മരണം. കാണാനില്ലെന്ന് പറഞ്ഞ് തുടറങ്ങിയ അന്വേഷണത്തിനൊടുവിൽ ലിഗയുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. രാജ്യത്തിന് പോലും മാനക്കേടുണ്ടാക്കിയ സംഭവമായിരുന്നു ലിഗയുടെ കൊലപാതകം.

ALSO READ: കണ്ടല്‍ക്കാട്ടില്‍ ജീവിതം അവസാനിച്ച വിദേശവനിതയ്ക്ക് വേണ്ടി പ്രതികരിക്കാത്ത വിപ്ലവകാരികളുടെ നാട്

ഇതിനുപിന്നാലെ പോലീസിന് തലവേദനയാക്കി വീണ്ടുമൊരു തിരോധാനം. 20 വയസുകാരിയായ ഫ്രഞ്ച് യുവതിയെയാണ് കാണാതായിരിക്കുന്നത്. രണ്ടാഴ്ചയായി യുവതിയെ കാണാതായിട്ട്. രാജസ്ഥാനിലെ പുഷ്കറിൽ നിന്നാണ് യുവതിയെ കാണാതായത്. ഗയലെ ചൗതെയ് മെയ് 30നാണ് രാജസ്ഥാനി പുഷ്‌കറില്‍ എത്തിയത്. ഹോളി കാ ചൈക് എന്ന ഹോട്ടലിലായിരുന്നു ഇവരുടെ താമസം. ജൂണ്‍ ഒന്നിന് ഹോട്ടല്‍ വിട്ട് ജയ്പൂരിലേക്ക് പോയി എന്നാണ് വിവരം

ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അലക്‌സാണ്ടര്‍ സിഗ്ലെര്‍ ട്വിറ്ററിലൂടെയാണ് വനിതയെ കാണാനില്ലെന്ന വിവരം അറിയിച്ചത്. 20 വയസ്സുള്ള 5 അടി മൂന്ന് ഇഞ്ച് പൊക്കമുള്ള വനിതയെ ജൂണ്‍ ഒന്നുമുതല്‍ കാണാനില്ലെന്നാണ് ട്വീറ്റ്. സംഭവം അറിഞ്ഞതിനുപിന്നാലെ രാജസ്ഥാന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവതി ഉപയോഗിച്ച് മൊബൈല്‍ നമ്പറിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button