ദുബായ് : യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്കാരങ്ങള്‍. തൊഴലാളികൾക്ക് നൽകി വന്നിരുന്ന നിർബന്ധിത ബാങ്ക് ഗ്യാരന്റി യുഎഇ ക്യാബിനറ്റ് ഒഴിവാക്കി പകരം കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് സ്‌കീം കൊണ്ടുവന്നു. തൊഴിലാളിക്ക് 3000 ദിര്‍ഹം ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന നിയമമാണ് റദ്ദാക്കിയത്. ഇതുവരെ ലഭിച്ച 14 ശതകോടി ബാങ്ക് സെക്യൂരിറ്റി കമ്പനികള്‍ക്ക് തിരിച്ച് നല്‍കും. പുതിയ പരിഷ്‌കാരം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷ. പുതിയ സ്‌കീം കമ്പനികൾക്കും ലാപകാരമാണ്. ഇതിലൂടെ കമ്പനികൾക്ക് ബിസിനസ് എളുപ്പമാക്കാൻ കഴിയുമെന്നാണ് നിഗമനം.
ALSO READ: ചിറകുകള്‍ വെട്ടിയടുത്ത ശേഷം സ്രാവുകളെ ഉപേക്ഷിക്കുന്നു; കർശന നടപടിയുമായി യു.എ.ഇ
തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ അനുവധിക്കും, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. നിമവിരുദ്ധമായി രാജ്യത്ത് കടന്നുകയറിവർക്കും യു.എ.ഇ പിഴയില്ലാതെ മടങ്ങാൻ അവസരം നൽകുന്നു. മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്ക് വിസ നീട്ടാം. വിസാ കാലവധി പിന്നിട്ടവർക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments