തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗ കോവളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു.യുവതിയെ കാണാതായത് മുതല്‍ കുടുംബം നടത്തിയ തെരച്ചിലും അധികാരികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ട വെല്ലുവിളികളും ഉൾപ്പെടെ ചേർത്ത് ചിത്രമൊരുക്കുന്നത് ലിഗയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വര്‍മ്മയാണ്. അധികൃതര്‍ പൊതുജനത്തിന്റെ മുന്നില്‍ മൂടിവെക്കാന്‍ ശ്രമിച്ച പലതും ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്നാണ് ചിത്രത്തിലെ അണിയറപ്രവർത്തകരുടെ മുന്നറിയിപ്പ്.
Read Also: ജയിലിൽ തനിക്ക് ചിക്കൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗുണ്ടാതലവന്‍ അബു സലീം
യുവതിയെ കാണാതായത് മുതല്‍ ഇവരുടെ കുടുംബത്തിനോടൊപ്പം ബിജു വർമ്മയും സഹായത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇത് നന്നായി അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ലിഗയുടെ ബന്ധുക്കൾ പറയുകയുണ്ടായി. ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ചയോടെ പുറത്തുവിടുമെന്നാണ് സൂചന.
Post Your Comments