കോട്ടയം: കെവിന്റെമരണകാരണം അടങ്ങുന്ന പ്രാഥമിക റിപ്പോര്‍ട്ട് സംഘം ഐ ജിക്ക് സമര്‍പ്പിച്ചു. കെവിന്റേത് മുങ്ങിമരണം തന്നെയെന്നാണ് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. കൃത്യം നടന്ന സ്ഥലത്തും പരിശോധന വേണമെന്ന് സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
തെന്മലയിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂവെന്നും സംഘം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. പോലീസിന്റെ മറുപടി ലഭിച്ച ശേഷം തെന്മലയിൽ പരിശോധന നടത്തുമെന്നും സംഘം വിശദമാക്കി. എന്നാൽ ഇതിനു വിരുദ്ധമായി ആണ് കെവിന്റെ ഒപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട അനീഷിന്റെ മൊഴി നേരത്തെ പുറത്തു വന്നത്.
Post Your Comments