തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (മാണി)യ്ക്ക് നല്‍കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം യുവനിരയ്ക്കും പി.ജെ.കുര്യനും കിട്ടിയ അടിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടാലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തയാളെ രാജ്യസഭയിലേക്ക് അയയ്ക്കേണ്ടെന്ന ചില ഗ്രൂപ്പ് നേതാക്കന്മാരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് പി.ജെ.കുര്യന് ആരോപിച്ചു. യുവനേതാക്കള്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും കുര്യന് കൂട്ടിച്ചേര്‍ത്തു.
Post Your Comments