കൊച്ചി: ഇനിയൊരു കെവിനും നീനുവും ഉണ്ടാകാതിരിക്കാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവ തലമുറ. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് ‘ഒന്നാകാന്‍ ഒന്നിക്കാം’ എന്ന സന്ദേശത്തോടെ രൂപംകൊണ്ട ‘മിത്രകുല’ത്തിന്റെ പ്രധാന ലക്ഷ്യം. ഇനിയൊരു കെവിനും നീനുവും ഉണ്ടാകാന്‍ പാടില്ലെന്ന ഉദ്ദേശമാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍.
Also Read : രണ്ടു തവണയും ആത്മഹത്യയ്ക്ക് ശ്രമിച്ചത് അവര്‍ കാരണം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നീനു
ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയം അന്വേഷിക്കുന്നവര്‍ക്കും പ്രണയത്തിന് കൈത്താങ്ങും നിയമസഹായവും ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് ഈ യത്നമെന്ന് സെന്ററിന്റെ കോ-ഓര്‍ഡിറ്റേര്‍ അനില്‍ജോസ് പറയുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുപോലുള്ള കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ ആലോചിക്കുന്നുണ്ട്. എല്ലാ നാലാമത്തെ ഞായറാഴ്ചയും മിത്രകുലത്തില്‍ ഈ കൂട്ടായ്മ ചേരുമെന്നും അനില്‍ വ്യക്തമാക്കി.
വിവാഹിതരല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചുജീവിക്കാമെന്ന് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവും കൂട്ടായ്മയ്ക്ക് പ്രേരകമായിട്ടുണ്ട്. ഒന്നാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് നിയമപരമായിത്തന്നെ നീക്കാന്‍ സഹായിക്കും. ണ്ടുപേരുടെ ജീവിതത്തെയും സമൂഹത്തെയും ബാധിക്കുന്നതെന്ന നിലയില്‍ വളരെ ഗൗരവമായാണ് ഇതിനെ സമീപിക്കുന്നത്.
പ്രണയിച്ചതിന്റെ പേരില്‍ ആരും ഒറ്റപ്പെടാനോ കഷ്ടതയനുഭവിക്കാനോ പാടില്ലെന്നതാണ് ഉദ്ദേശം. സെന്ററുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍മേഖലയില്‍ ധാരാളം ജോലിസാധ്യതകളുണ്ട്. അത് ഇവര്‍ക്കായി പ്രയോജനപ്പെടുത്തുകയും തൊഴില്‍നേടിയെടുക്കാന്‍ സഹായിക്കുകയും പരാശ്രയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നതിലൂടെ ഈ കൂട്ടായ്മ മറ്റൊരു തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 94474 98430.
Post Your Comments