India

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ഇന്ന് ചുമതലയേല്‍ക്കും. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടി ചുമതലയേല്‍ക്കുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് എ.ഐ.സി.സി ആസ്ഥാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. അതിന് മുന്നോടിയായി ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയെ കാണും.

Also Read : ചെങ്ങന്നൂരില്‍ സി.പി.എം പയറ്റി വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രം- അഡ്വ. എ ജയശങ്കര്‍

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതോടെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി കൂടി മാറുകയാണ്.
നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗായിരുന്നു ഈ പദവി വഹിച്ചിരുന്നത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്ന് സി.പി. ജോഷിയെയും നീക്കിയിരുന്നു. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല.

Also Read : എല്‍ഡിഎഫ് പരസ്യങ്ങള്‍ക്കുവേണ്ടി യുഡിഎഫിന്റെ വികസനങ്ങള്‍ കടമെടുക്കേണ്ട ഗതികേടില്‍: ഉമ്മന്‍ചാണ്ടി

ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് കേരളത്തിലെ നേതാക്കളുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രമുഖ നേതാവായിട്ടും പ്രത്യേകിച്ച് പദവികളൊന്നും വഹിക്കാതെ ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം അതിനോടും താത്പര്യം കാണിക്കാതെ നില്‍ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button