ഡല്‍ഹി : രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം ഇത്തവണ ശക്തമായിരിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ് വ്യക്തമാക്കി. കേരളം, പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ചണ്ഡീഗഡ്, വിദര്‍ഭ, കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളിലും ആസാം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, തെലുങ്കാന, റായല്‍സീമ എന്നിവടങ്ങളിലും വകുപ്പ് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഉത്തരേന്ത്യയില്‍ ചിലയിടങ്ങളില്‍ ചൂട് തുടര്‍ന്നേക്കും. മധ്യപ്രദേശില്‍ ഇടയ്ക്ക് മാത്രം അല്പം മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും വകുപ്പ് വ്യക്തമാക്കി. ഇത്തവണ ദക്ഷിണേന്ത്യയില്‍ മതിയായ അളവില്‍ മഴ ലഭിച്ചേക്കില്ലെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments