വാഷിങ്ടണ്‍: നയതന്ത്രപരമായ കാര്യങ്ങള്‍ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടതിനെതിരെ ഇന്ത്യന്‍ വംശജയും യു.എസിന്റെ യു.എന്‍ അംബാസഡറുമായ നിക്കി ഹാലിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനമുയരുന്നു. അവരുടെ പേരിനെയും സിഖ് ബന്ധങ്ങളും മറ്റും ബന്ധപ്പെടുത്തിയുണ്ടായ ട്വീറ്റുകള്‍ക്ക് ശക്തമായ ഭാഷയില്തന്നെയായിരുന്നു നിക്കിയുടെ മറുപടികള്‍.
അതേസമയം, ഹാലിയുടെ ട്വിറ്റര്‍ ഉപയോഗം സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ സമൂഹമാധ്യമ ഉപയോഗത്തിനായി നിശ്ചയിക്കപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പൊളിറ്റികോ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനങ്ങളുടെ എണ്ണം ഉയര്‍ന്നത്. ഗാസ്സയില്‍ ഇസ്രായേല്‍ നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് സംസാരിച്ചതാണ് ഹാലിക്കെതിരായി വിമര്‍ശനം ഉയരാനുണ്ടായ കാരണം.
Post Your Comments