India

ഭാര്യയെ വെടിവെച്ച ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി

തിരിച്ചി: ഭാര്യയെ വെടിവെച്ച ശേഷം 33കാരനായ ബിഎസ്എഫ് ജവാൻ സ്വയം ജീവനൊടുക്കി. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ വെടിവെച്ചതും സ്വയം ജീവനൊടുക്കിയതും. ജവാൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇയാളുടെ ഭാര്യ തിരിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതി ട്രാഫിക് പോലീസാണ്.

ALSO READ: വഴക്കിനൊടുവില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്

കഴിഞ്ഞ ദിവസം വൈകുന്നേരം ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. വഴക്കിനൊടുവിൽ രഞ്ജിത്ത് കുമാർ സർവീസ് തോക്കെടുത്ത് ഭാര്യയെ വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ രഞ്ജിത്ത് സ്വയം വെടിവെച്ചു. ഇരുവരെയും ഉടനടി ആശുപത്രിയിൽ എത്തിച്ചു. യുവതി അപകടനില തരണംചെയ്തു എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button